ഒരു ദ്വീപ്‌ ജനിക്കുന്നു.....


         1927ലെ കാറ്റുള്ള ഒരു പ്രഭാതം. അലക്സ് സി.എച്ച് ഫെര്‍ണാണ്ടസ് എന്ന മിടുക്കനായ നാവികന്‍ തന്‍റെ കപ്പല്‍ തായിലണ്ടില്‍നിന്നും പസിഫിക് സമുദ്രത്തിലൂടെ ചിലിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. കൂടെയുള്ളത് അദ്ദേഹത്തിന്റെ പത്തുമുപ്പത് സഹായികള്‍. ഓളങ്ങള്‍ അലയടിക്കുന്ന ശബ്ദം മാത്രം. കപ്പല്‍ ഉലച്ചിലൊന്നുമില്ലാതെ സഞ്ചരിക്കുന്നു. അപ്പോള്‍ അതാ അവിടെ, ദൂരെ, ഒരു പച്ചപ്പ്. അലക്സ് ബൈനോക്കുലര്‍ എടുത്തു നോക്കി.

      അതെ, അതൊരു ദ്വീപാണ്. പലവിധ മരങ്ങള്‍ കാണുന്ന ഒരു കൊച്ചുദ്വീപ്. അലക്സ് മാപ്പ് എടുത്തു നോക്കി. ഇല്ല, അതില്‍ അങ്ങനെയൊരു ദ്വീപ് രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹം കപ്പല്‍ അങ്ങോട്ടടുപ്പിച്ചു. അവിടെ ജനവാസമില്ല എന്നു കണ്ടുപിടിച്ച അവര്‍ കപ്പല്‍ നങ്കൂരമിട്ട് അവിടെ താമസമാക്കി. 

      അവര്‍ അവിടെ നിന്ന് പുതിയ വിവരങ്ങള്‍ ശേഖരിച്ചു അവിടെ വളരുന്ന ചെടികള്‍, മരങ്ങള്‍, വരുന്ന പക്ഷികള്‍ തുടങ്ങിയവ. പകലും രാത്രിയും അവര്‍ ഗവേഷണം നടത്തി. അവര്‍ അവിടെ 1 മാസം താമസിച്ചു. അവര്‍ക്ക് പോകാന്‍ സമയമായതിനാല്‍ ആ ദ്വീപിന് അലക്സാണ്ട്ര വി 5 എന്നു പേരിട്ട് അവിടെനിന്നു പോയി. ചിലിയില്‍ എത്തിയ അവര്‍ ശേഖരിച്ച വിവരങ്ങളും തങ്ങളുടെ കാഴ്ചപ്പാടും അവിടത്തെ മേലുദ്യോഗസ്ഥരെ അറിയിച്ചു. ആ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഒരുപറ്റം ശാസ്ത്രജ്ഞരെക്കൂട്ടി അവര്‍ അലക്സാണ്ട്രയിലേക്ക് പോയി. വഴി കണ്ടുപിടിക്കാന്‍ വടക്കുനോക്കിയന്ത്രം ഉണ്ടായിട്ടും കുറച്ചു ബുദ്ധിമുട്ടി. ആ ദ്വീപിനെക്കുറിച്ച് കൂടുതല്‍ പഠിച്ചെടുത്ത അവര്‍ ദ്വീപിന്റെ വിവരങ്ങള്‍ ലോകത്തെ അറിയിച്ചു. അങ്ങനെ പതിയെ കുറച്ചു കൂട്ടര്‍ അവിടെ താമസമാക്കിത്തുടങ്ങി, പിന്നെ അതുവഴി വന്ന കപ്പല്‍ യാത്രികരുടെ തമ്പടി കേന്ദ്രവുമായി. പതിയെ അലക്സാണ്ട്ര വി 5 തരക്കേടില്ലാത്ത ജനവാസമുള്ള ഒരു ദ്വീപായി.

4 comments:

ajith said...

വായിച്ചപ്പോല്‍ ഏതോ ഭൂമിശാസ്ത്രക്കുറിപ്പാണെന്നല്ലേ കരുതിയത്. എന്നിട്ട് ഞാന്‍ അലക്സാണ്ട്ര വി 5 ഗൂഗിള്‍ ചെയ്ത് നോക്കി. കഥയാണെങ്കില്‍ വളരെ അപൂര്‍ണ്ണം ആണ് കേട്ടോ.

ajith said...

എന്തായാലും രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം. തുടര്‍ന്നെഴുതൂ.

ബൈജു മണിയങ്കാല said...

ദ്വീപ്‌ കൊള്ളാം

..അമല്‍.. said...

എനിക്കും സന്തോഷം തോന്നുന്നു. 2 വര്‍ഷങ്ങള്‍ക്കു ശേഷം പ്രത്യക്ഷപ്പെടാന്‍ സാധിച്ചതില്‍.....

Post a Comment