മീക്കു എലിയും ചിണ്ടന്‍ പൂച്ചയും


ഒരു ദിവസം മീക്കു എന്ന എലി  അടുക്കളയിലൂടെ  നടക്കുകയായിരുന്നു.
പെട്ടെന്ന് അവിചാരിതമായി ചിണ്ടന്‍ പൂച്ച അവനു നേരെ ചാടിവീണു.
മീക്കു പേടിച്ചുപോയി.
എങ്ങനെ രക്ഷപെടണം - അവന്‍ ആലോചിച്ചു.
പെട്ടെന്ന് അവനൊരു ബുദ്ധി തോന്നി.
അവന്‍ പറഞ്ഞു , ചേട്ടാ,ഞാന്‍ വരുന്നവഴി വേറൊരു പൂച്ചയെ കണ്ടു.
അവന്റെ കയ്യില്‍ നിന്നും കുതറിയാണ് ഞാന്‍ ഇങ്ങോട്ട് രക്ഷപെട്ടുവന്നത്. ചേട്ടനെക്കാളും അത്രയ്ക്ക് ഭയങ്കരനാണ് അവന്‍
ചിണ്ടന്‍ ചോദിച്ചു , എന്നിട്ടിപ്പോള്‍ അവനെവിടെയുണ്ട്?
ഞാന്‍ വരുന്നവഴിക്ക് കണ്ട ഒരു നൂറു യോജന ആഴമുള്ള ഒരു കുഴിയില്‍ കിടപ്പുണ്ട്.  പറ്റുമെങ്കില്‍ അങ്ങ് പോയി അവനെ തോല്പ്പിച്ചിട്ടു വാ.  ഞാനും കൂടെ വരാം. മീക്കു ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
മരമണ്ടനായ ചിണ്ടന്‍ അത് വിശ്വസിച്ചു.
അവര്‍ രണ്ടും കുഴിയരികിലെത്തി.
ചിണ്ടന്‍ അലറി, എറങ്ങിവാടാ കള്ളപ്പൂച്ചേ....
അപ്പോള്‍ അതാ വരുന്നു മറുപടി , എറങ്ങിവാടാ കള്ളപ്പൂച്ചേ....
അത് കുഴിയുടെ വക്കുകളില്‍ തട്ടി വരുന്ന ചിണ്ടന്റെ ശബ്ദം തന്നെയാണെന്ന് മരമണ്ടനായ ചിണ്ടന് അറിയില്ലായിരുന്നു.
അവന്‍ അലറി, ങാഹാ, ഇപ്പം കാണിച്ചുതരാം.
പറഞ്ഞിട്ട് അവന്‍ കിണറ്റിലേക്ക് എടുത്തുചാടി.
ധും !!
അങ്ങനെ മീക്കു എന്ന എലി  ബുദ്ധിയിലൂടെ രക്ഷപെട്ടു.


                   **********************************


1 comments:

Pampally Director said...

ഈ പുതീയ കുരുന്ന് എഴുത്തുകാരന് ഒരായിരം ഭാവുകങ്ങള്‍....കഥ വളരെ നന്നായിട്ടുണ്ട്...ഇനിയും ഒരുപാട് നല്ല കഥകള്‍ എഴുതുക....ആശംസകള്‍....

സന്ദീപ് പാമ്പള്ളി....

Post a Comment