ഞാൻ ഒരിക്കൽ കണ്ട വളരെ അസ്വാഭാവികവും പേടിപ്പിക്കുന്നതുമായ ഒരു സ്വപ്നത്തെ കുറിച്ചാണ് നിങ്ങളോട് സംസാരിക്കുന്നത്. സ്വപ്നത്തിന്റെ കഥ ചുവടെ...
ഞാൻ കൊല്ലം എസ്.എൻ.കോളേജിൽ എന്തോ പരിപാടിക്ക് ആയി ബൈക്കിൽ പോകുകയാണ്. ശെരിക്കുമുള്ള എസ്.എൻ.കോളേജിന്റെ അകം കണ്ടിട്ടില്ലാത്ത ഞാൻ ഇവിടെ കാണുന്നത് മുംബൈയിൽ ഒക്കെ ഉള്ള പോലെ ഒരു വലിയ സെറ്റപ്പ് കോളേജ് ആണ് 😁😁
ഞാൻ ബൈക്ക് എവിടെയോ ഒതുക്കി വെച്ചു അകത്തു കേറി. കെട്ടിടത്തിന്റെയും മറ്റും infrastructure കണ്ടു ഞെട്ടി പോകും. അതുപോലെ ആണ്. ഇതിനിടെ എനിക്ക് ഒരു കാൾ വന്നു. യു.എസ്.നമ്പർ ആണ് 😐 ഞാൻ കാൾ എടുക്കുമ്പോൾ കേൾക്കുന്നത്,
"ഉവ്വാഉവാഉവാഉവ്വാ... യൂ ഹാവ് തേർട്ടി ഡേയ്സ് മോർ..."
ഞാൻ ഞെട്ടി. 😰 ഇതിനി എന്താണാവോ... എന്തെങ്കിലും ആകട്ടെ, ഞാൻ അകത്തു കടന്നു. ഡിഗ്രിക്ക് കൂടെ പഠിച്ച കുറച്ചു പേരെയും, പിന്നെ സിനിമാ നടി എസ്തർ അനിലിനെയും ഒക്കെ കാണുന്നുണ്ട്. 😂 നന്നായി, പരിപാടിക്ക് പ്രാക്ടീസ് ചെയ്യുന്ന ഒരുകൂട്ടം പെണ്പിള്ളേരെയും പല ഇടത്തായി കാണുന്നുണ്ട്. അകം ചുറ്റാൻ നല്ല സ്ഥലം.
അങ്ങനെ നടക്കുമ്പോൾ ഒരു മൂത്രശങ്ക. ഒരാളോട് ചോദിച്ചു, ടോയ്ലറ്റ് എവിടെ ആണെന്ന്. പുള്ളി ഏതൊക്കെയോ ഊടുവഴികളിലൂടെ നടത്തി അവസാനം ഒരിടത്തു എത്തി. നോക്കുമ്പോൾ ടോയ്ലറ്റ് എന്ന ബോർഡ് ഉണ്ട്, എന്നിട്ട് ഉള്ളതോ, 4 വലിയ സ്പോഞ്ച് കഷണങ്ങൾ നിരത്തി ഇട്ടിരിക്കുന്നു. 😶 പുല്ല്, ഇതിപ്പോ കഷ്ടം ആയല്ലോ. എന്നാലും സാധിച്ചേക്കാം ന്നു കരുത്തിയപ്പോഴോ, രണ്ടറ്റത്തും പെണ്പിള്ളേര് പ്രാക്ടീസ് ചെയ്യുന്നു. 😬 ദുരിതം...
അങ്ങനെ ഞാൻ പുറത്തു ഇറങ്ങി. അപ്പോൾ മുന്നേ വന്ന കാൾ വീണ്ടും വന്നു. ഇത്തവണ, ഞാൻ മുൻപ് ആ കാൾ എടുത്തത് കൊണ്ടു ആയിരിക്കും, അതിൽ പേര് തെളിഞ്ഞു വന്നു: 'സാഷ പ്രിസ്റ്റീൻ'. ഞാൻ കാൾ എടുത്തു, അതേ കാര്യം വീണ്ടും കേട്ടു. ചെറുതായി പേടി ആയി തുടങ്ങി, ഇനി ആരെങ്കിലും എന്നെ തട്ടിക്കളയാൻ ക്വൊട്ടേഷൻ വിട്ടത് ആണോ??🥶 അറിയില്ല.
ഞാൻ പുറത്തു വന്നു നോക്കുമ്പോൾ, എന്റെ കോളേജിൽ നിന്നു വന്ന സാറന്മാർക്ക് ഒക്കെ ഫുഡ് കൊടുക്കുന്നു അവിടെ. എനിക്ക് ആണെങ്കിൽ നല്ല വിശപ്പും. ഞാൻ ഒഴിഞ്ഞ ഒരു സീറ്റിൽ കേറി ഇരുന്നു സദ്യ ഉണ്ടു. ഹമ്പോ, ഇജ്ജാതി ഭക്ഷണം...🤤😋 ഇതുപോലെ ടേസ്റ്റ് ഉള്ള ഫുഡ് ഞാൻ കഴിച്ചിട്ടേ ഇല്ല... പായസം കൂടി കഴിച്ചപ്പോഴേക്കും കണ്ണു നിറഞ്ഞു.🥺 ഞാൻ ഒരു സാറിനോട് കുക്ക് നെ കാണുകയാണെങ്കിൽ പറയണേ ന്നു പറഞ്ഞു. എന്നാൽ അവർ എല്ലാരും അതിനെ എന്തോ കാരണം കൊണ്ടു എതിർത്തു. എന്നിട്ടും എതിർപ്പ് അവഗണിച്ചു ഞാൻ അയാൾ വന്നപ്പോൾ ഞാൻ കെട്ടിപ്പിടിച്ചു അഭിനന്ദിച്ചു. 🥰
എന്നാൽ തിരിഞ്ഞു നോക്കിയപ്പോൾ പേടിയായി, അവിടെ ഉണ്ടായിരുന്നവർ ആരും അവിടെ ഇല്ല. വെളിച്ചവും പോയി, ഇരുണ്ടു മൂടി ആകാശം. 😱 നേരത്തെ പറഞ്ഞ പോലെ, ഭയങ്കര infrastructure ഉള്ള കോളേജ് ന്നു പറഞ്ഞിട്ടു കാര്യമില്ല, ടോയ്ലറ്റും ഇല്ല, ലൈറ്റും ഇല്ല.🤣 സാഷ ചേച്ചി പിന്നെയും വിളിച്ചു. മടുത്തു പുല്ല്... കുറെ നേരം ആയി... 😑
അങ്ങനെ ഞാൻ ഇരുട്ടത്തു കൂടി തപ്പി പിടിച്ചു ബൈക്ക് കണ്ടുപിടിച്ചു, ഇരുട്ടത്തു കൂടി ഓടിച്ചു പുറത്തു ഇറങ്ങി. എത്തിയത് ഒരു വലിയ മൈതാനത്തിന്റെ മുന്നിൽ. വെളിച്ചം ഉണ്ട് അപ്പോൾ, അതുകൊണ്ട് സമാധാനം ആയി. ഉത്സവ പറമ്പ് ആണ്, അതിന്റെ പന്തൽ ഒക്കെ ഉണ്ട് അവിടെ.
അങ്ങനെ ഞാൻ അകത്തോട്ട് ഓടിച്ചപ്പോഴേക്ക് മഴ വന്നു. ഞാൻ ബൈക്ക് ഉരുട്ടി കയറ്റി പന്തലിൽ അകത്തു കയറ്റി അവിടെ ഇരുന്നു. സാഷ ചേച്ചി ദേ വീണ്ടും വിളിച്ചു അതേ കാര്യം പറഞ്ഞു. എനിക്ക് ശെരിക്കും പേടി ആയി, ജീവിക്കാൻ സമ്മതിക്കില്ലേ ഇവർ? 😕
അങ്ങനെ ഞാൻ വീട്ടിൽ പോകാൻ തീരുമാനിച്ചു. പക്ഷെ വഴി അറിയില്ല. അങ്ങനെ ഞാൻ ഗൂഗിൾ മാപ്പ് നോക്കാൻ തീരുമാനിച്ചു.
ഇനി, സ്വപ്നത്തിലെ ഗൂഗിൾ മാപ്പ് നു ഒരു കുഴപ്പം ഉണ്ട്, അതായത്, അതിൽ ഗൂഗിൾ മാപ്പ് ഉപയോഗിക്കണമെങ്കിൽ ആദ്യം നമ്മുടെ കാൾ ഒരു verified നമ്പറുമായി കാൾ കണക്ട് ആകണം... ഓടിപി പോലെ ഉള്ള സെറ്റപ്പ്. 😛 അങ്ങനെ ഞാൻ ആദ്യം എന്റെ കോളേജിലെ എച്.ഒ.ഡി നെ വിളിച്ചു. എന്നാൽ പുള്ളി കാൾ എടുത്തില്ല.
അങ്ങനെ ഞാൻ അമ്മയെ വിളിച്ചു. അപ്പോൾ അമ്മ കാൾ എടുത്തിട്ടു എന്നെ 4 5 ശകാരം, "നീ എവിടെ ആണ്, നിനക്ക് ബോധം ഒന്നും ഇല്ലേ, ഓരോന്നിനു പേര് കൊടുത്തിട്ട് ഇമെയിൽ ഉം നോക്കാതെ നടന്നോളും ന്നു..." 😥
അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്... ഞാൻ ഏതോ internship പോലെ എന്തിനോ പേര് കൊടുത്തിട്ട് ഫോളോ അപ്പ് ചെയ്യാതെ വിട്ടിരുന്നു, അതിന്റെ ബാക്കി ആയിരുന്നു അതെന്നു... 😂🤣
എങ്ങനെ ഉണ്ട്, ഈ നീണ്ട സ്വപ്നം??